മവേലിക്കരയുടെ ചരിത്രം
ചരിത്രത്താളുകളിലെ മാവേലിക്കര ¤¤¤¤¤¤¤¤¤¤¤¤¤¤¤ പൗരാണികമായ പ്രത്യേകതകളാല്‍ സമ്പന്നമാണ് മാവേലിക്കര. എന്നാല്‍ ചരിത്രത്തില്‍ 400 വര്‍ഷങ്ങള്‍ക്ക് മുൻപുള്ള എഴുതപ്പെട്ട ലിഖിതങ്ങള്‍ ഒന്നും തന്നെയില്ല എന്നത് ചരിത്രാന്വേഷണ കുതുകികള്‍ക്ക് നിരാശപകരുന്ന വാര്‍ത്തതന്നെയാവാം. 400 വര്‍ഷം മുമ്പേ മാവേലിക്കര പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് ഒരു ചരിത്ര പുസ്തകത്തിലോ പൗരാണികമായ ലിഖിതങ്ങളിലോ അല്ലെന്നുള്ളതും കൗതുകമുണര്‍ത്തുന്ന വസ്തുതതന്നെയാണ്. ഏകദേശം 400 വര്‍ഷത്തോളം പഴക്കം കല്‍പ്പിക്കപ്പെട്ടിട്ടുള്ള ''കണ്ടിയൂര്‍മറ്റം പടപ്പാട്ടിലാണ് '' ഏറ്റവും പഴയ മാവേലിക്കര പരാമര്‍ശം കാണാന്‍ കഴിയുക. അറിയപ്പെടുന്ന മാവേലിക്കരയുടെ ചരിത്രം തുടക്കമിട്ടിരിക്കുന്നത് മഠത്തുംകൂര്‍ രാജവംശത്തിന്റെ അധിപനായ ''മാവേലി'' രാജാവില്‍ നിന്നാണ്(പുരാണപ്രസിദ്ധനായ മഹാബലി അല്ല ). മാവേലിയാല്‍ ഭരിക്കപ്പെട്ടിരുന്ന ദേശം(മാവേലിയുടെ നാട് ) എന്ന നിലയിലാണ് ഈ പ്രദേശത്തിന് മാവേലിക്കര എന്ന പേരു കിട്ടിയത്. മഠത്തുംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായി നിശ്ചയിക്കപ്പെട്ടിരുന്നത് കമ്പവും കൂടല്ലൂരും ആയിരുന്നു. ഈ രാജ്യം ഏതാണ്ട് മ